ജ്വാല തീയേറ്റർ ക്യാമ്പ്-ന്യൂനപക്ഷ വിദ്യാഭ്യാസം -കണ്ണവം യു .പി.സ്കൂളിൽ
കൂത്തുപറമ്പ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട പെണ്കുട്ടികൾക്കുള്ള ദ്വിദിന പരിശീലന ക്യാമ്പ് ഡിസംബർ 30 ,31 തീയതികളിലായി ചിറ്റാരിപ്പറമ്പ സി.ആർ.സിയിലെ കണ്ണവം യു .പി സ്കൂളിൽ വെച്ച് നടന്നു.ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത നാടക സംവിധയകാൻ ശ്രീ.രാജേന്ദ്രൻ തായാട്ട് നിർവഹിച്ചു.കണ്ണവം യു .പി സ്കൂളിലെ അധ്യാപികയായ ശ്രീമതി.മോളി പി വി,സി.ആർ.സി കോർഡിനേറ്റർ ശ്രീ.സുരേഷ് ബാബു പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.എ.ഇ.ഓ ശ്രീമതി.ഉഷ സി എം,ഡിറ്റ് സീനിയർ ലെക്ചറർ ശ്രീ.ചന്ദ്രൻ കെ എം ,ബി.പി.ഓ ശ്രീ .അജിത്കുമാർ പി പി തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.ക്യാമ്പിൽ പങ്കാളികളായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വ്യത്യസ്ത സമയങ്ങളിൽ ക്യാമ്പ് സന്ദർശിക്കുകയും ക്യാമ്പിനെ വിലയിരുത്തുകയും ക്യാമ്പിന്റെ സന്ദർശക ഡയറിയിൽ അഭിപ്രായ കുറിപ്പുകൾ രേഖപ്പെടുത്തിയത് ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനു ആക്കം നൽകുന്ന ഒരു യാഥാർഥ്യമായിരുന്നു.സ്കൂളിന്റെ പ്രഥമാധ്യാപകൻ ശ്രീ.ശിവദാസൻ മാസ്റ്ററുഡി നേതൃത്വത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രസന്നൻ മാസ്റ്റർഹീം മാസ്റ്റർ,ശൈലജടീച്ചർ,ബിന്ദു ടീച്ചർ ശബാന,ബുഷ്‌റ,ഷാജി എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി ഉടനീളം പ്രവർത്തിച്ചു.
Nice report. Try to take photos in good quality camera
ReplyDelete