ഐ.ഇ.ഡി.സി. ഉപകരണ വിതരണവും സായന്തന വേദി സബ്ജില്ലാതല ഉദ്‌ഘാടനവും
ഐ.ഇ.ഡി.സി. ഉപകരണ വിതരണവും സായന്തന വേദി സബ്ജില്ലാതല ഉദ്‌ഘാടനവും ബി.ആർ.സി ബി.പി.ഓ ശ്രീ.അജിത്കുമാർ പിയുടെ അധ്യക്ഷതയിൽ കൂത്തുപറമ്പ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ.പ്രമോദ്‌കുമാർ പി നിർവഹിച്ചു.കൂത്തുപറമ്പ ലയൺസ് ക്ലബ് പ്രസിഡന്റ ശ്രീ.മനോജ്‌കുമാർ ആശംസയർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ഐ.ഇ.ഡി.സി ഏരിയകൺവീനർ .മധു എം പി സ്വാഗതവും റിസോഴ്സ് ടീച്ചർ ശ്രീമതി. പ്രബിത എം കെ നന്ദിയും പറഞ്ഞു. പ്രത്യേക പരിഗണന വിഭാഗത്തിൽ പെട്ട ആത്മനന്ദ് എന്ന കുട്ടിക്ക് സി.പി. ചെയർ നൽകിക്കൊണ്ടാണ് ഉദ്‌ഘാടനം നിർവഹിച്ചത്.തുടർന്ന് ഫിസിയോ തെറാപ്പിസ്റ്റ് ശ്രീ.അൻസാർ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നടത്തി.ഈ വിഭാഗത്തിൽ പെട്ട കുട്ടിയായ ശ്രീഷ്ണയും ആനന്ദകൃഷ്ണനും രക്ഷിതാക്കൾക്ക് പേപ്പർ ബാഗ് നിർമാണവും പേപ്പർ പൂക്കൾ നിർമാണവും പരിചയപ്പെടുത്തി.
No comments:
Post a Comment