എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Wednesday, February 22, 2017

ചിറ്റാരിപ്പറമ്പ - പഞ്ചായത് തല പൊതുവിദ്യഭ്യാസ സംരക്ഷണ  യജ്ഞം 

ചിറ്റാരിപ്പറമ്പ  പഞ്ചായത് തല വിദ്യാലയ വികസന സമിതി   സെമിനാർ   വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്മാന് ശ്രീമതി.ബീനയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട്  ശ്രീമതി.യു .പി ശോഭ  .ഉദ്‌ഘാടനം  ചെയ്തു.പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സി .ആർ.സി.  കോഓർഡിനേറ്റർ ശ്രീ.സുരേഷ് ബാബു  പി സ്വാഗതം പറഞ്ഞു.ട്രെയിനർ ശ്രീ.സാജിദ് സി പദ്ധതി വിശദീകരണം നടത്തി.ഇടുമ്പ എൽ.പി. സ്കൂളിലെ ശ്രീ.പുരുഷു മാസ്റ്റർ, കൂത്തുപറമ്പ  ഹൈ സ്കൂളിലെ ശ്രീ.ഹരീന്ദ്രൻ മാസ്റ്റർ എന്നിവരായിരുന്നു ആർ.പി. മാർ.40  പേര് പങ്കാളികളായി.ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ.അജിത്കുമാർ പി.പി ,ഡയറ്റ്  സീനിയർ ലക്ചറർ ശ്രീ.ചന്ദ്രൻ കെ.എം.പരിശീലനം സന്ദർശിച്ചു.നല്ല ചർച്ചയും ക്രോഡീകരണവും നടന്നു.ആദ്യ സെഷനിൽ ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ അവലോകന ഫോർമാറ്റ് നൽകി ഓരോ  സ്കൂളുകളും 27 .01 .2017  ലെ പ്രവർത്തനത്തെ വിലയിരുത്തി അവതരിപ്പിച്ചു.അതിനു ശേഷം ജില്ല നൽകിയതും ബി.ആർ.സി തനതുമായ കുറച്ചു നല്ല മാതൃകകൾ കാണിച്ചു സെമിനാർ  മുന്നോട്ടു പോയി.പഞ്ചായത്തു പ്രധിനിതികളും ചർച്ചയിൽ പങ്കാളികളായി.മാനേജർമാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു പരിശീലനമായിരുന്നു വേണ്ടിയിരുന്നതെന്ന ഒരു പൊതുവായ അഭിപ്രായമുണ്ടായിരുന്നു.മെമ്പർ പ്രധിനിധിയായ ശ്രീമതി.അജിത  രേഖപ്പെടുത്തി.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ  ചെയര്മാന്  ശ്രീമതി.ബീന -അധ്യക്ഷത 


പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.യു .പി ശോഭ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുന്നു.

ബി.ആർ.സി ട്രെയിനർ ശ്രീ.സാജിദ് സി പദ്ധതി വിശദീകരണം നടത്തുന്നു.


ഫോർമാറ്റ് അവതരണം 

വാർഡ് മെമ്പർ അവലോകനം നടത്തുന്നു.



ബി.പി.ഓ ശ്രീ.അജിത് മാസ്റ്റർ സംസാരിക്കുന്നു.

ഡയറ് സീനിയർ ലക്‌ചറർ  ശ്രീ.ചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു.

No comments:

Post a Comment