എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Tuesday, March 28, 2017


ക്ലസ്റ്റർ പരിശീലനം 24 .03 .2017 

     2016 -17  അധ്യയന വർഷത്തെ  മൂന്നാമത്തെ ക്ലാസ്സ്റ്റർ പരിശീലനം 24 നു 12 കേന്ദ്രങ്ങളിലായി  നടന്നു.ആദ്യ സെഷൻ സ്കൂളിനെ ഹൈടെക് ആക്കി മാറ്റുക എന്ന പ്രവർത്തനമാണ് അവതരിപ്പിച്ചത്.ക്ലാസ്സ്മുറികളിലെ ഐ.സി.ടി സാധ്യത അനുയോജ്യമായ സന്ദര്ഭങ്ങളനുസരിച്ചു പഠന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ചെയ്യാൻ സാധിക്കും എന്ന നിഗമനത്തിലെത്തി.ഐ.സി.ടി സാധ്യത ടീച്ചിങ് മാന്വൽ  പ്രത്യേകമായി രേഖപ്പെടുത്തണം.സ്കൂൾ ക്യാമ്പസ് എങ്ങനെ മികവിന്റെ കേന്ദ്രങ്ങളാക്കാം എന്നതിനെക്കുറിച്ചും ക്ലാസ്സിൽ ചർച്ച നടന്നു.
               അടുത്ത സെഷനിൽ ജൈവ വൈവിധ്യ ഉദ്യാനത്തെ കുറിച്ചുള്ള ചർച്ചകളും വിശദീകരങ്ങളും നടന്നു.ഉദ്യാനം രൂപകൽപന ചെയ്യുമ്പോൾ നിർമാണം പരിപാലനം എന്നിവയിലെല്ലാം കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കണം.ഇവയെക്കുറിച്ചു എസ.ആർ.ജി യിലെ വിശദമായ ചർച്ചകളും തീരുമാനങ്ങളും എടുക്കൽ എന്നിവയെക്കുറിച്ചും പറഞ്ഞു.
                          മൂന്നാമത്തെ സെഷനിൽ സ്കൂൾ ടാലെന്റ്റ് ലാബിനെക്കുറിച്ചുള്ള  വിശദമായ ചർച്ചകളും വിശദീകരണങ്ങളും നടന്നു.അസംബ്ലിയിൽ വരുത്തേണ്ട  മാറ്റങ്ങളെ ക്കുറിച്ചും ക്ലാസ്സിൽ ചർച്ച നടന്നു.ആർ.പി മാർ നന്നായി ക്ലാസ്  കൈകാര്യം ചെയ്തിട്ടുണ്ട്.ഫലപ്രദമായ രീതിയിൽ തന്നെ പഠനപ്രവർത്തനങ്ങൾ  അടുത്ത അധ്യയന വര്ഷം നടത്താൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഫീഡ്ബാക്കിൽ നിന്നും മനസ്സിലായി..










No comments:

Post a Comment