WeeklyReview Report on 21.10.2016
കുത്തുപറമ്പ ബി.ആർ.സിയുടെ 21.10.2016ലെ പ്രതിവാര അവലോകനവും ആസൂത്രണവും ബി.പി.ഓ. ശ്രീ അജിത്ത്കുമാർ പി.പിയുടെ നേതൃത്വത്തിൽ ബി.ആർ.സി ഹാളിൽ വെച്ചു താഴെപറയുന്ന അജണ്ട പ്രകാരം നടന്നു .തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.
യു ഡയസ് :-7 സ്കൂളുകൾ കൂടി കിട്ടാനുണ്ട് .കിട്ടിയവ സി.ആർ.സി.സി.മാർ ചെക്ക് ചെയ്തു വരുന്നു.കിട്ടാനുള്ളവ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
എസ്.ഡി.എം.ഐ.എസ് :-ഹയർ സെക്കന്ററി സ്കൂളുകൾ നിർബന്ധമായും കൃത്യതയോടെ ബി.ആർ.സി.ക്കു വനൽകാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.കുട്ടികളുടെ പേരിൽ ബാങ്ക്അക്കൗണ്ട് എടുപ്പിക്കാൻ ബാങ്കയുമായി സ്കൂളുകളെ ബന്ധിപ്പിക്കാൻ തീരുമാനിച്ചു.
ടെക്സ്റ്റ് ബുക്ക് :-സബ്ജില്ലയിലെ കുറച്ചു സ്കൂളുകൾക്കു ടെക്സ്റ്റ്ബുക്ക് കിട്ടാൻ ബാക്കിയുണ്ട്.അത് മറ്റു സ്റ്റോറുകളുമായി ബന്ധപ്പെട്ടു ലഭ്യമാക്കാനുള്ള നടപപടികൾ സ്വീകരിക്കാൻ സ്കൂളുകളോടു പറഞ്ഞിട്ടുണ്ട്.
ഐ.ഇ.ഡി.സി:-40%നുമുകളിലുള്ള220കുട്ടികളെ കണ്ടെത്തി .ഫിസിയോതെറാപ്പിയും സ്പീച്ചുതെറാപ്പിയും മാസത്തിലെ ഒന്നും മൂന്നും ശനിയാഴ്ചകളിൽ നടത്താൻ തീരുമാനിച്ചു.ട്രാൻസ്‌പോർട് എസ്കോര്ട് സഹായ വിതരണവും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സും 26 .10 .2016നടത്താൻ തീരുമാനിച്ചു.
ബ്ലോഗ് അപ്‌ഡേഷൻ :-ഒരാഴ്ചക്കുള്ളിൽ നല്ല റിസോഴ്സ്‌ഫുള്ളായ ഒരു ബ്ലോഗ് നിർമിക്കാൻ തീരുമാനിച്ചു.
ഡി.ആർ.ജി ട്രെയിനിങ് :-എല്ലാ സബ്ജെക്ടിനുമുള്ള ആർ.പി മാരെ കണ്ടെത്തി പരിശീലനത്തിൽ പങ്കെടുക്കാനുള്ള നിർദേശം നല്കിയിട്ടുണ്ട് .
പണിയ വിദ്യാഭ്യാസം :-ചാലിൽ പണിയ കോളനിയുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടിയുള്ള ഒരു പ്രൊപോസൽ ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്.
എസ് .ഇ.പി. :-വിതരണം പൂർത്തിയായി.
എൽ.എസ.ജി. ഷെയർ അടയ്ക്കാനുള്ള കത്ത് എല്ലാ പഞ്ചായത്തുകൾക്കും നൽകിയിട്ടുണ്ട്.
വിദ്യാരംഗം:-വിദ്യാരംഗംട്രൈനിങ്ങിൽ chittariparamba,Pattiam,Kottayam പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റ ചെയർമാൻമാർ പങ്കെടുത്തു.പി.ഇ.സി കൾ 30 .10 .2016 നു മുൻപ് വിളിച്ചു ചേർക്കാൻ തീരുമാനമായി.
ക്ലസ്റ്റർ 05.11 .2016
ക്ലസ്റ്റർ സെന്ററായി കൂത്തുപറമ്പ ഹൈസ്കൂൾ ,ജി.എച്.എസ്.സ് കൂത്തുപറമ്പ തിരഞ്ഞെടുത്തു.
ശാസ്ത്രമേള 25 ,26 തീയതികളിൽ ജി.എച്.എച്.സ് കൂത്തുപറമ്പിൽ വെച്ച് നടക്കും .
കേരളപ്പിറവി ദിനാചരണ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചു.
സ്പെഷ്യലിസ്റ് അധ്യപകരുടെ നിയമനത്തിന്റെ തീയതി മാറ്റി.പുതിയ തീയതി പിന്നീട് അറിയിക്കും.
ബ്ലോഗിന് ആവശ്യമായ റിസോഴ്സ്‌കൾ സ്കൂളുകളിൽ നിന്നും ശേഖരിക്കാൻ ത്തീരുമാനമെടുത്തു.
No comments:
Post a Comment