കുത്തുപറമ്പ ഉപജില്ലയിലെ അദ്ധ്യാപക ക്ലസ്റ്റർ പരിശീലനം 05 .11 .2016 നു 3 കേന്ദ്രങ്ങളിലായി നടന്നു.കൂത്തുപറമ്പ ജി.എച് .എസ് .എസിൽ ഉ.പി വിഭാഗം ക്ലസ്റ്ററും കൂത്തുപറമ്പ ഉ.പി സ്കൂളിൽ എൽ .പി വിഭാഗം ക്ലസ്റ്ററും എൽ.പി അറബിക് കൂത്തുപറമ്പ ബി.ആർ.സിയിലുമായിരുന്നു.പങ്കാളിത്തം 54 % ഉണ്ടായിരുന്നു.പരിശീലനത്തിനാവശ്യമായ മെറ്റീരിയലുകൾ,കുടിവെള്ളം,മറ്റു ക്ലാസ് ക്രമീകരണങ്ങൾ എന്നിവ നല്ല രീതിയിൽ നടത്തിയിരുന്നു.ആർ.പി മാരുടെ സഹകരണം നല്ല രീതിയിൽ ഉണ്ടായി.ഫീഡ്ബാക്കിൽ നിന്നും ക്ലസ്റ്ററിന്റെ വിജയം വ്യക്തമാക്കുന്നതായിരുന്നു.പരീക്ഷ മൂല്യനിർണയം ,കുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ,മേന്മകൾ,പരിഹാരങ്ങൾ എന്നിവയും സമഗ്ര വിദ്യാലയ പരിപാടിയും കല ക്റ്റരുടെ ശുചിത്വ പരിപാടിയുടെ വിശദീകരണവും ക്ലിപ്പിങ്ങിലൂടെ കാണിക്കാൻ കേന്ദ്രത്തിൽ സൗകര്യമൊരുക്കിയിരുന്നു.
Ok
ReplyDelete