കുത്തുപറമ്പ ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ ഡ്രീം ക്യാമ്പസ് ക്ലീൻ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി 18 .11 .2016 നു 2 മണിക്ക് ബി.ആർ.സിയുടെ തനതു പ്രൊജക്റ്റ് അവതരിപ്പിച്ചു.കൂത്തുപറമ്പ ബി.ആർ.സി കോമ്പൗണ്ടിൽ പ്രവർത്തിച്ചു വരുന്ന ഐ.ടി.ഐ വിദ്യാർത്ഥികളെയും ജീവനക്കാരെയും ഉൾപ്പെടുത്തിയിരുന്നു ചടങ്ങ .ഐ.ടി.ഐ ഇൻസ്‌ട്രക്റ്റർ ശ്രീ.വിപിൻ അണിയേരിയുടെ അധ്യക്ഷതയിൽ കൂത്തുപറമ്പ എ.ഇ.ഒ ശ്രീമതി.ഉഷ സി ഉദ്‌ഘാടനം നിർവഹിച്ചു.തുടർന്ന് ബി .പി.ഒ ശ്രീ.അജിത്കുമാർ പി.പി പദ്ധതി വിശദീകരണം നടത്തുകയുണ്ടായി.പ്ലാസ്റ്റിക്കിന്റെ ദൂഷ്യ വശങ്ങളെ പറ്റിയും അവ നിർമാർജനം ചെയ്യേണ്ട മാർഗങ്ങളെ പറ്റിയും ബി.പി.ഒ വിശദീകരിക്കുകയുണ്ടായി.തുടർന്ന് കളക്ടറുടെ ഡെമോൺസ്‌ട്രേഷൻ വീഡിയോ ക്ലിപ്പിങ്ങും പവര്പോയിന്റ് പ്രേസേന്റ്റേഷനും കാണിച്ചു.അതിനു ശേഷം ബി.ആർ.സി യുടെ പ്രൊജക്റ്റ് ആയ "ഹരിത ഭൂമി " പവർ പോയിന്റ് പ്രേസേന്റ്റേഷനിലൂടെ സി.ആർ.സി കോർഡിനേറ്ററായ ശ്രീമതി .രോഷ്‌മ പി അവതരിപ്പിച്ചു.തുടർന്ന് പ്രൊജെക്ടുമായി ബന്ധപ്പെട്ട ചർച്ച നടക്കുകയും 22 .11 .2016 നു ക്യാമ്പസ് പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കാൻ തീരുമാനിച്ചു.ബി.ആർ.സി ട്രെയിനർ ശ്രീ.സാജിദ് സി, ഐ.ടി.ഐ ചെയര്മാൻ ശ്രീ.അരുൺ തുടങ്ങിയവർ ചടങ്ങിന് ആശംസയർപ്പിക്കുകയുണ്ടായി.സി.ആർ.സി കോർഡിനേറ്റർ ശ്രീ.സുധീർ സി.എം നന്ദി രേഖപ്പെടുത്തി.
Programme Images
No comments:
Post a Comment