എല്ലാ ചൊവ്വാഴ്ചയും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ബി.അര്‍ .സി യില്‍ നടക്കുന്നു. ഉപജില്ലാ കലോത്സവം ST.Cornelius HSS, ST.Xaviers UP സ്കൂളില്‍ ഡിസംബര്‍ 12,13,14 തിയ്യതികളില്‍

Saturday, November 26, 2016

Keralolsavam 2016-17

കൂത്തുപറമ്പ ഉപജില്ലാ കേരളം സ്കൂൾ കലോത്സവം നവംബർ 21 ,22 ,23 ,24  തീയ്യതികളിലായി കൂത്തുപറമ്പ എച് .എസ് .എസിൽ  വിവിധ വേദികളിലായി നടന്നു.ഏകദേശം 4000  പ്രതിനിധികൾ മാറ്റുരച്ച മത്സരം സംഘാടക മികവ് കൊണ്ടു ശ്രദ്ധേയമായിരുന്നു.പരാതികളും പ്രയാസങ്ങളും ഒഴിവാക്കി മേള വിജയിപ്പിക്കാൻ സ്കൂളിന്റെ എല്ലാ സംവിധാനാങ്ങളും കാര്യക്ഷമമായി പ്രവർത്തിച്ചു.എൻ .സി.സി.,സ്കൗട്ട്,റെഡ്ക്രോസ്,ഹരിതസേന  എന്നിവ കൂടാതെ ശക്തമായ പി.ടി.എ ഇടപെടലും പരിപാടിയുടെ വിജയികൾക്ക് നിദാനമായി.ശുചിത്വത്തിനു ഏറെ പ്രാധാന്യം നൽകിക്കൊണ്ട് മേളയെ  ഒരു ഹരിത മേളയാക്കി മാറ്റാനും സംഘാടകർക്ക്‌ കഴിഞ്ഞു.discipline ,police  സംവിദാനവും ശക്തമായി രംഗത്തുണ്ടായിരുന്നു.സ്കൂളിന്റെ സ്വന്തം കാർഷിക ഉത്പന്നങ്ങൾ ഉപയോഗിച്ച് -നഞ്ചില്ലാത്ത ഊണ് മേളയുടെ എല്ലാ ദിവസങ്ങളിലും നൽകാനും സാധിച്ചു  എന്ന് വിദ്യാലയത്തിന്റെ പ്രത്യേക മികവായി കാണേണ്ടതാണ്. 

No comments:

Post a Comment