പാട്യം പഞ്ചായത്ത് തല പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
21 .02 .2017 നു പാട്ട്യം പഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനാസൂത്രണ ശില്പശാലയിൽ എസ.എസ.എ ജീവനക്കാരടക്കം 63 പേര് പങ്കെടുത്തു.ചടങ്ങിൽ ഇമ്പ്ലിമെന്റിങ് ഓഫീസർ ടി.പി രാജൻ മാസ്റ്റർ സ്വാഗതവും വാർഡ് മെമ്പർ ശ്രീ.പി.പി പ്രേമൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പഞ്ചായത് വൈസ് പ്രസിഡന്റ ശ്രീമതി.ശ്രീലത ഉദ്‌ഘാടനം നിർവഹിച്ചു.ചടങ്ങിൽ പ്രവീൺ കുമാർ(വികസന സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്മാന് ) ശ്രീമതി.ദീപ(ക്ഷേമ കാര്യാ കമ്മിറ്റ ചെയര്മാന് ),ശ്രീമതി.ജീന കെ (ആരോഗ്യ വികസന കമ്മിറ്റി ) ആശംസയർപ്പിച്ചു സംസാരിച്ചു.ആർ.പി മാരായി സൗത്ത് പാട്യം യു പി സ്കൂളിലെ ശ്രീ.ശശീന്ദ്രനാഥ് ,.ടി കെ രാജീവൻ മാസ്റ്റർ (ഈസ്റ്റ് കതിരൂർ യു .പി സ്കൂൾ) ക്ലാസ്സെടുത്തു.സി.ആർ.സി.സി. മാരായ ശ്രീ.മധു എം പി ,സുധീർ സി എം എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
No comments:
Post a Comment